വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി ഡോ. ​റം​സാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ന്നു ഐമി

ബ​ഹ്റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ

മ​നാ​മ: ബ​ഹ്റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ മൂ​ന്നാം പ​തി​പ്പ് ഈ ​മാ​സം അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ ന​ട​ക്കും. ‘സെ​ലി​ബ്രേ​റ്റി​ങ് ദ ​ആ​ർ​ട്ട് ഓ​ഫ് ഫി​ലിം മേ​ക്കി​ങ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ സി​നി​മ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രിഡോ. ​റം​സാ​ൻ ബി​ൻ

അ​ബ്ദു​ല്ല അ​ന്നു ഐമിയു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ബി​യോ​ണും നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​നു​മാ​ണ് സ്പോ​ൺ​സ​ർ​മാ​ർ.

രാ​ജ്യ​ത്തെ യു​വ​പ്ര​തി​ഭ​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക, ച​ല​ച്ചി​ത്ര​മേ​ള​ക​ളു​ടെ ലോ​ക​ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ത്തി​ന് സ്ഥാ​നം നേ​ടി​യെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ അ​സാ​ധാ​ര​ണ​മാ​യ സി​നി​മാ​റ്റോ​ഗ്രാ​ഫി​ക് ഇ​വ​ന്റാ​യാ​ണ് മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി പ​റ​ഞ്ഞു. സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന് സി​നി​മ​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളും സം​സ്‌​കാ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ക​ലാ​പ​ര​മാ​യ കൈ​മാ​റ്റ​വും ധാ​ര​ണ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി. 2000ത്തി​ൽ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത് ബ​ഹ്‌​റൈ​നാ​ണ്. അ​ന്ന് ന​ട​ന്ന അ​റ​ബ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ മേ​ള​ക​ൾ ന​ട​ത്താ​ൻ വ​ഴി​യൊ​രു​ക്കി. ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030ന് ​അ​നു​സൃ​ത​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ന്റെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും രാ​ജ്യ​ത്തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സം​സ്കാ​രം, സ്വ​ത്വം, ച​രി​ത്ര പൈ​തൃ​കം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ ഉ​ണ്ടാ​ക​ണം. സി​നി​മ വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​റി​വു​ക​ൾ കൂ​ടു​ത​ൽ നേ​ടാ​ൻ ഫെ​സ്റ്റി​വ​ൽ സ​ഹാ​യ​ക​മാ​കും.

ശി​ൽ​പ​ശാ​ല​ക​ളും പ​ഠ​ന ക്ലാ​സു​ക​ളും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​ക്കും സി​നി​മ വ്യ​വ​സാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യും. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും അ​റ​ബ് ലോ​ക​ത്തെ​യും സി​നി​മ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​നി​മ പ്ര​ദ​ർ​ശ​ന​ങ്ങ​ളും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Bahrain Film Festival Starts from Five to Nine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.