ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ അഞ്ച് മുതൽ ഒമ്പത് വരെ
text_fieldsമനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ മൂന്നാം പതിപ്പ് ഈ മാസം അഞ്ച് മുതൽ ഒമ്പത് വരെ നടക്കും. ‘സെലിബ്രേറ്റിങ് ദ ആർട്ട് ഓഫ് ഫിലിം മേക്കിങ്’ എന്ന പ്രമേയത്തിൽ ബഹ്റൈൻ സിനിമ ക്ലബ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ വാർത്ത വിതരണ മന്ത്രിഡോ. റംസാൻ ബിൻ
അബ്ദുല്ല അന്നു ഐമിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ബിയോണും നാഷനൽ ബാങ്ക് ഓഫ് ബഹ്റൈനുമാണ് സ്പോൺസർമാർ.
രാജ്യത്തെ യുവപ്രതിഭകൾക്ക് അംഗീകാരം നൽകുക, ചലച്ചിത്രമേളകളുടെ ലോകഭൂപടത്തിൽ രാജ്യത്തിന് സ്ഥാനം നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ അസാധാരണമായ സിനിമാറ്റോഗ്രാഫിക് ഇവന്റായാണ് മേളയുടെ മൂന്നാം പതിപ്പ് അവതരിപ്പിക്കുന്നതെന്ന് വാർത്ത വിതരണ മന്ത്രി പറഞ്ഞു. സാംസ്കാരിക വിനിമയത്തിന് സിനിമകൾക്ക് വലിയ പങ്കുണ്ട്. വിവിധ രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കലാപരമായ കൈമാറ്റവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിൽ ഫിലിം ഫെസ്റ്റിവലുകൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. 2000ത്തിൽ അറേബ്യൻ ഗൾഫ് മേഖലയിൽ ആദ്യമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ബഹ്റൈനാണ്. അന്ന് നടന്ന അറബ് ഫിലിം ഫെസ്റ്റിവൽ ഗൾഫ് മേഖലയിൽ സമാനമായ മേളകൾ നടത്താൻ വഴിയൊരുക്കി. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര വ്യവസായത്തിന്റെ വിജയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും രാജ്യത്തുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരം, സ്വത്വം, ചരിത്ര പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ഉണ്ടാകണം. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അറിവുകൾ കൂടുതൽ നേടാൻ ഫെസ്റ്റിവൽ സഹായകമാകും.
ശിൽപശാലകളും പഠന ക്ലാസുകളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. സ്വകാര്യ മേഖലക്കും സിനിമ വ്യവസായത്തിന്റെ വളർച്ചക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയും. ജി.സി.സി രാജ്യങ്ങളിലെയും അറബ് ലോകത്തെയും സിനിമ താരങ്ങളുടെ സാന്നിധ്യത്തിൽ സിനിമ പ്രദർശനങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.