മനാമ: ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബി.എഫ്.സി) പുതിയ ശാഖ സനദിൽ പ്രവർത്തനമാരംഭിച്ചു. ബി.എഫ്.സി സി.ഇ.ഒ ദീപക് നായർ ശാഖ ഉദ്ഘാടനം ചെയ്തു. മറ്റ് ബി.എഫ്.സി ഉദ്യോഗസ്ഥരും ചടങ്ങിൽ പെങ്കടുത്തു. സനദിലെ അറബ് സ്വീറ്റ്സിന് സമീപം സ്ഥിതി ചെയ്യുന്ന ശാഖ ആഴ്ചയിൽ എല്ലാദിവസവും രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. ശാഖയിൽ ഇടപാട് നടത്തിയ ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് ഓരോ സ്വർണനാണയം സമ്മാനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.