മനാമ: ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ സുവർണ ജൂബിലി ഭാഗമായി നവ് ഭാരത് നിർമിച്ച ഡോക്യുമെന്ററി ഫിലിം 'ദി ഗോൾഡൻ ഗ്ലിംപ്സ്' പ്രദർശിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിൽനിന്നുള്ള അണ്ടർ സെക്രട്ടറി അഹമ്മദ് എ. അസീസ് അൽ ഖയാത്ത്, ബി.സി.സി.ഐ കമ്മിറ്റി അംഗം ബാസം അൽ സെ, സാന്റി എക്സ്കവേഷൻ ആൻഡ് കൺസ്ട്രക്ഷൻ ചെയർമാൻ രമേഷ് റെംഗതൻ എന്നിവർ വിശിഷ്ടാതിഥികളായി.
ടി.എച്ച്.എം.സി പ്രസിഡന്റ് ബോബ് സി. താക്കർ, ടി.എച്ച്.സി പ്രസിഡന്റ് സുശീൽ മുൽജിമൽ, മറ്റ് പ്രമുഖ വ്യവസായികളും ചടങ്ങിൽ പങ്കെടുത്തു. രാജാപിള്ളയുടെ നേതൃത്വത്തിലാണ് 'ദി ഗോൾഡൻ ഗ്ലിംപ്സ്' എന്ന ഡോക്യുമെന്ററി പിറവികൊണ്ടത്. രാജീവ് നായരാണ് രചനയും സംവിധാനവും നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.