മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യെ ഇ​ന്ത്യ ക്വി​സ്​ സ​മ്മാ​ന​ദാ​ന​പ​രി​പാ​ടി​യി​ലേ​ക്ക്​ സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​ശ്ശേ​രി ക്ഷ​ണി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

നടക്കാതെപോയ സ്വപ്​നത്തി​െൻറ ഒാർമയിൽ വേദനയോടെ...

മ​നാ​മ: മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യു​ടെ വി​ട​വാ​ങ്ങ​ൽ പ്ര​വാ​സ​ലോ​ക​ത്തും നൊ​മ്പ​രം​പ​ട​ർ​ത്തു​േ​മ്പാ​ൾ, ന​ട​ക്കാ​തെ​പോ​യ ഒ​രു സ്വ​പ്​​നം വേ​ദ​ന​യോ​ടെ ഒാ​ർ​ക്കു​ന്ന ഒ​രാ​ളു​ണ്ട്​ ബ​ഹ്​​റൈ​നി​ൽ. ബ​ഹ്​​റൈ​ൻ ഇ​ന്ത്യ എ​ജു​ക്കേ​ഷ​ന​ൽ ആ​ൻ​ഡ്​​ ക​ൾ​ച​റ​ൽ ഫോ​റം (ബി.​െ​എ.​ഇ.​സി.​എ​ഫ്) പ്ര​സി​ഡ​ൻ​റ്​ സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​​ശ്ശേ​രി.

ബി.​െ​എ.​ഇ.​സി.​എ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന ഇ​ന്ത്യ ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ 2019ലെ ​വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്ന​തി​നും റി​പ്പ​ബ്ലി​ക്​​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യും അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു പ​രി​പാ​ടി. ഇ​തി​നാ​യി 2018 മേ​യ്​ 16ന്​ ​ന്യൂ​ഡ​ൽ​ഹി​യി​ലെ അ​ദ്ദേ​ഹ​ത്തി​െൻറ വ​സ​തി​യി​ലെ​ത്തി ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തു. പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ശ്ര​മി​ക്കാ​മെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​വി​ചാ​രി​ത​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​ദ്ദേ​ഹ​ത്തി​ന്​ എ​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന്, 2021ലെ ​പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ​െ​ങ്ക​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വി​യോ​ഗം.

എ​ല്ലാ വ​ർ​ഷ​വും പ്ര​മു​ഖ​രെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ലെ ബൗ​ദ്ധി​ക മു​ഖ​മാ​യ പ്ര​ണ​ബ്​ മു​ഖ​ർ​ജി​യെ പ​െ​ങ്ക​ടു​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ ആ​ഗ്ര​ഹം. 2014ൽ ​കി​ര​ൺ ബേ​ദി​യും 2015ൽ ​മു​ൻ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാ​മു​മാ​ണ്​ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​െ​ങ്ക​ടു​ത്ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.