മനാമ: യോനെക്സ് ബഹ്റൈന്റെ സഹകരണത്തോടെ അൽ ഷെരീഫ് ഗ്രൂപ് ബഹ്റൈൻ ഇന്റർനാഷനൽ ബാഡ്മിന്റൺ സീരീസ് -2 ഈ മാസം19 മുതൽ 24 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്) നടക്കുമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈനിലെ ഏറ്റവും മികച്ച റാങ്കുള്ള ബാഡ്മിന്റൺ ടൂർണമെന്റാണിത്. ടൂർണമെന്റിന് പ്രാദേശിക ബാഡ്മിന്റൺ ഏഷ്യ കോൺഫെഡറേഷന്റെ കീഴിലുള്ള ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ അനുമതിയുണ്ട്. 20 ൽപരം രാജ്യങ്ങളിൽനിന്നുള്ള 150 ലധികം കളിക്കാർ പങ്കെടുക്കും.
അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന മനോഹരമായ വേദിയിലാണ് മത്സരം. ബഹ്റൈൻ കേരളീയ സമാജം എല്ലാ ബാഡ്മിന്റൺ പ്രേമികളെയും ബാഡ്മിന്റൺ ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദുമായി 973 3977 7801 എന്ന നമ്പറിലും nash97778@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.