മന്ത്രി റോഷി അഗസ്റ്റിൻ ബഹ്റൈൻ ഇന്റർനാഷനൽ ചലഞ്ച് ടൂർണമെന്റ് സന്ദർശിച്ചപ്പോൾ
മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന അൽഷരീഫ് ഗ്രൂപ്-ബഹ്റൈൻ ഇന്റർനാഷനൽ ചലഞ്ച് 2022 ബാഡ്മിന്റൺ ടൂർണമെന്റ് സന്ദർശിച്ചു. സംഘാടകരെയും 35ലധികം രാജ്യങ്ങളിൽനിന്നെത്തിയ താരങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മുജീബ് റഹ്മാൻ, സമാജം ബാഡ്മിന്റൺ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
മൂന്നാം ദിവസമായ വ്യാഴാഴ്ച ഇന്ത്യയിലെ അർജുന അവാർഡ് ജേതാവായ പ്രശസ്ത ബാഡ്മിന്റൺ താരം സായി പ്രണിത്, ഗോപി ചന്ദിന്റെ മകൾ ഗായത്രി ഗോപി ചന്ദ്, മലയാളിയായ ട്രെസ്റ്റ ജോയി, നമ്പർ വൺ സീഡായ മലേഷ്യൻ കളിക്കാരൻ എൻജി ടിസി യങ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട കളിക്കാർ മത്സരിച്ചു. ടൂർണമെന്റിലെ മത്സരങ്ങൾ കാണാൻ വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പ്രവേശനം സൗജന്യമാണെന്നും ഇൻഡോർ സ്പോർട്സ് സെക്രട്ടറി പോൾസൻ ലോനപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.