ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ഷോ ​വി​ശ​ദീ​ക​രി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

എ​ൻ.​ഐ.​എ.​ഡി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ മ​റാം ബി​ൻ​ത് ഈ​സ ആ​ൽ ഖ​ലീ​ഫ സം​സാ​രി​ക്കു​ന്നു

വ​​ജ്ര ജൂ​ബി​ലി നി​റ​വി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ഷോ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ഷോ​യു​ടെ 2024 എ​ഡി​ഷ​ൻ 2025 ഫെ​ബ്രു​വ​രി 19ന് ​തു​ട​ങ്ങും. സാ​ഖി​റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ഫെ​ബ്രു​വ​രി 20 മു​ത​ൽ 23 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വീ​ക്ഷി​ക്കാം.

കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രെ പ​​ങ്കെ​ടു​പ്പി​ക്കു​മെ​ന്നും ക​ർ​ഷ​ക മാ​ർ​ക്ക​റ്റ് പ​വ​ലി​യ​ന് വി​ശാ​ല​മാ​യ സ്ഥ​ലം അ​നു​വ​ദി​ക്കു​മെ​ന്നും നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ (എ​ൻ.​ഐ.​എ.​ഡി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ മ​റാം ബി​ൻ​ത് ഈ​സ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഉ​ദ്യാ​ന​പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച അ​നു​ഭ​വ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കൈ​മാ​റാ​നും പൂ​ന്തോ​ട്ട​പ​രി​പാ​ല​നം, ഹ​രി​ത ഇ​ട​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലെ മി​ക​ച്ച മാ​ർ​ഗ​ങ്ങ​ളെ​യും കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്താ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ​ക്ക് മേ​ള അ​വ​സ​ര​മൊ​രു​ക്കും. കൂ​ടാ​തെ വി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ക്​​സി​ബി​ഷ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. എ​ക്​​സി​ബി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ക​മ്പ​നി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​നാ​രം​ഭി​ച്ചു.

അ​റു​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ഷോ​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് ചെ​യ​ർ​പേ​ഴ്‌​സ​ൻ സ​ഹ്‌​റ അ​ബ്ദു​ൽ മാ​ലി​ക് അ​റി​യി​ച്ചു.

പൂ​ന്തോ​ട്ട​പ​രി​പാ​ല​ന​മ​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്ക് 100 ഇ​ന​ങ്ങ​ളി​ലും മൂ​ന്നു മു​ത​ൽ 18 വ​യ​സ്സ് വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 19 വി​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ക്ല​ബ് ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Bahrain International Garden Show in Diamond Jubilee Colors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT