മനാമ: ഇന്ത്യൻ ക്ലബ് ആതിഥേയത്വം വഹിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിെന്റ സെമിഫൈനലിലേക്ക് ടോപ് സീഡുകൾ മുന്നേറി. അഞ്ച് വിഭാഗങ്ങളുടെയും ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്.
പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് കല്ലേ കോൽജൊനെൻ 21-15, 21-13 എന്ന സ്കോറിന് മുഹമ്മദ് റെസ അൽ ഫജ്‌രിയെ തോൽപ്പിച്ചു. ജർമ്മനിയുടെ മൂന്നാം സീഡ് താരം കയ് ഷാഫർ എട്ടാം സീഡായ ഇന്ത്യൻ താരം ശങ്കർ സുബ്രഹ്മണ്യെന്റ വെല്ലുവിളി മറികടന്ന് (21-18, 21-18) സെമിയിൽ പ്രവേശിച്ചു.നാലാം സീഡ് അഡെ റെസ്‌കി ദ്വികാഹ്യോ ഇന്ത്യൻ താരം ഹേമന്ത് എം ഗൗഡയെ തോൽപ്പിച്ച് (21-13, 21-15) സെമി സ്ഥാനം ഉറപ്പാക്കി.വനിതാ സിംഗിൾസിൽ 21-18, 16-21, 21-8 എന്ന സ്‌കോറിന് ഇൻസൈറ ഖാനെ തോൽപ്പിച്ച് രണ്ടാം സീഡ് തേറ്റ് ഹ്താർ തുസാർ സെമിയിലെത്തി.
മിക്‌സഡ് ഡബിൾസിൽ ഇംഗ്ലണ്ടിെന്റ ടോപ് സീഡ് താരങ്ങളായ ഗ്രിഗറി മെയേഴ്‌സും ജെന്നി മൂറും ഇന്ത്യൻ എതിരാളികളായ നിതിൻ, പൂർവിഷ ജോഡിക്കെതിരെ അനായാസ ജയം നേടി സെമിഫൈനലിൽ പ്രവേശിച്ചു. സീഡ് ചെയ്യപ്പെടാത്ത താരങ്ങളും മികച്ച പ്രകടനത്തിലൂടെ സെമിയിൽ കടന്നു.രണ്ട് കോർട്ടുകളിലെയും ഓരോ ദിവസത്തെയും കളിയുടെ തത്സമയ സ്ട്രീമിംഗ് യൂട്യൂബിൽ കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.