മനാമ: ഇന്ത്യൻ ക്ലബ് ആതിഥ്യമരുളിയ ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. വനിത വിഭാഗം സിംഗിൾസിൽ തായ്പേയുടെ വാങ് യു.സി ജേതാവായി. വനിതകളുടെ ഡബ്ൾസിൽ തായ്പേയുടെ ലിയാങ് ടിങ് യു, വു ടി ജങ് സഖ്യത്തിനാണ് കിരീടം. പുരുഷവിഭാഗം സിംഗ്ൾസിൽ ജർമനിയുടെ കയ് ഷേഫറും ഡബ്ൾസിൽ തായ്ലൻഡിെന്റ ടനാഡൻ പുൻപാനിച്ച്, വാചിറാവിത് സോതോൺ സഖ്യവും ജേതാക്കളായി.
മിക്സ്ഡ് ഡബ്ൾസിൽ ഇംഗ്ലണ്ടിെന്റ ജോർജി മെയേഴ്സ്, ജെന്നി മൂറെ സഖ്യത്തിനാണ് കിരീടം. സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.