മനാമ: ആവേശമുയർത്തി ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ത്യൻ ക്ലബിൽ സമാപനം. ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ ക്ലബ് ‘ദി ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്.
ബി.ഡബ്ല്യു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരമുണ്ട്. ടൂർണമെന്റിൽ 15 രാജ്യങ്ങളിൽനിന്ന് 140ലധികം അന്താരാഷ്ട്ര താരങ്ങൾ പങ്കെടുത്തു. ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷൻ (ബി.ബി.എസ്.എഫ്) സെക്രട്ടറി ജനറൽ ഹെഷാം അൽ അബാസി, ട്രഷറർ ഇബ്രാഹിം കമാൽ എന്നിവർ സമാപനച്ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
BIS 2024 പുരസ്കാരങ്ങൾ വിജയികൾക്ക് സമ്മാനിച്ചു. വിവിധ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും സെമി ഫൈനലിസ്റ്റുകൾക്കും BIS 2024 ട്രോഫികളും വിതരണം ചെയ്തു. സ്പോൺസർമാർക്കും ടൂർണമെന്റ് ഉദ്യോഗസ്ഥർക്കും സംഘാടകർക്കും മെമന്റോകൾ സമ്മാനിച്ചു.
ഇന്ത്യ, ബഹ്റൈൻ, ബൾഗേറിയ, ഇറാൻ, സൗദി അറേബ്യ, മലേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, പോളണ്ട്, സിംഗപ്പൂർ, സ്ലൊവാക്യ, ശ്രീലങ്ക, യു.എ.ഇ, ഉഗാണ്ട അടക്കം രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.