മനാമ: മനുഷ്യാവകാശ സംരക്ഷണ മേഖലയിലും മനുഷ്യക്കടത്തിനെതിരായിട്ടുള്ള പ്രവർത്തനത്തിലും ബഹ്റൈൻ മുൻപന്തിയിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹമിത് പറഞ്ഞത്. മനുഷ്യനെന്ന നിലക്ക് എല്ലാവർക്കും ആദരവ് നൽകുന്നതാണ് ബഹ്റൈൻ നിയമം.
മനുഷ്യക്കടത്തിനെതിരായ യു.എൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുഴുവൻ പദ്ധതികളോടും സഹകരിച്ചാണ് ബഹ്റൈൻ പ്രവർത്തിക്കുന്നത്. മനുഷ്യനെ ആദരിക്കാനും അവന്‍റെ അവകാശങ്ങൾ വകവെച്ച് കൊടുക്കാനും ബഹ്റൈൻ ഭരണഘടന നിർദ്ദേശിക്കുന്നു. ഇക്കാര്യത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും പാലിക്കുന്നതിൽ രാജ്യം മുൻപന്തിയിലാണ്. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ ബഹ്റൈൻ മുൻനിര രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.
യു.എസ് വിദേശകാര്യ മന്ത്രാലയ റിപ്പോർട്ടിൽ ഇക്കാര്യത്തിൽ തുടർച്ചയായ ആറാം വർഷവും ബഹ്റൈൻ അതിന്‍റെ സ്ഥാനം നിലനിർത്തിയാണ് മുന്നോട്ടു പോകുന്നത്. അത് ഏറെ അഭിമാനകരമാണെന്നും ഭരണാധികാരികളുടെ കലവറയില്ലാത്ത പിന്തുണയും കാഴ്ച്ചപ്പാടുകളുമാണ് ഇത്തരമൊരു നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.