മനാമ: ബഹ്റൈൻ ജൂനിയർ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ സെപ്റ്റംബർ 19 മുതൽ 24 വരെ ഇന്ത്യൻ ക്ലബ്ബിൽ നടക്കും.
ബഹ്റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂർണമെന്റിന് ബി.ഡബ്ലു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരമുണ്ട്. ബഹ്റൈനിൽ ആദ്യമായാണ് ഈ ടുർണമെന്റ് നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം മികച്ച അന്താരാഷ്ട്ര കളിക്കാർ പങ്കെടുക്കും.
ബഹ്റൈന്‍ പുറമെ ഇന്ത്യ, ജോർദാൻ, ഇറാൻ, സിറിയ, തായ്ലൻഡ്, ശ്രീലങ്ക, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കും. അണ്ടർ 15, അണ്ടർ 19 - പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷന്മാരുടെ ഡബിൾസ്, വനിതാ ഡബിൾസ് , മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിൽ മൽസരങ്ങൾ നടക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ ഇന്ത്യൻ ക്ലബ്ബിൽ മത്സരങ്ങൾ ആരംഭിക്കും.
സെപ്റ്റംബർ 24നാണ് ഗ്രാൻഡ് ഫൈനൽ. കൂടുതൽ വിവരങ്ങൾക്ക്, ടൂർണമെന്റ് ഡയറക്ടർ അരുണാചലം- 3500 7544,ബാഡ്മിന്റൺ സെക്രട്ടറി സി.എം. ജൂനിത്ത്- 66735 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.