മനാമ: കോവിഡ് മൂലം ബഹ്റൈനിൽ മരിച്ച ഹമദ് ടൗൺ കെ.എം.സി.സി അംഗമായ കാസർകോട് സ്വദേശിയുടെ കുടുംബത്തെ സഹായിക്കാൻ സ്വരൂപിച്ച ഫണ്ട് കൈമാറി. ഉപ്പള സി.എച്ച് സൗധത്തിലായിരുന്നു ചടങ്ങ്. ബഹ്റൈൻ കെ.എം.സി.സി റിലീഫ് കമ്മിറ്റി ചെയർമാൻ അബൂബക്കർ പാറക്കടവിൽനിന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ ഏറ്റുവാങ്ങി. കെ.എം.സി.സി ഹമദ് ടൗൺ, സമസ്ത ഏരിയ, കാസർകോട് ജില്ല, മഞ്ചേശ്വരം വെൽെഫയർ അസോസിയേഷൻ എന്നീ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ഫണ്ട് സമാഹരിച്ചത്. മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡൻറ് ടി.എ. മൂസ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.ബി. യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡൻറ് ശംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെ, സക്കരിയ്യ എടച്ചേരി, മണ്ഡലം ലീഗ് ഭാരവാഹികളായ അഷ്റഫ് കർള, പി.എച്ച്. അബ്ദുൽ ഹമീദ് മച്ചംപാടി, അബ്ബാസ് ഓണന്ത, എം.എസ്.എ. സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അസീസ് കളത്തൂർ, ജില്ല കെ.എം.സി.സി ഭാരവാഹികളായ കുഞ്ഞാമു ബെദിര, റഫീഖ് കാമ്പസ്, ഇബ്രാഹിം ചാല, അബ്ദുല്ല പുത്തൂർ, മണ്ഡലം സെക്രട്ടറി ശമീർ ബേക്കൂർ, പി.എം. സലീം, ഉമ്മർ അപ്പോളോ, സൈഫുല്ല തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, ഇസെഡ്.എ. കയ്യാർ, ഇർഷാദ് മൊഗ്രാൽ, അബ്ദുല്ല കണ്ടത്തിൽ, ബി.എം. മുസ്തഫ, അബ്ദുല്ല മാദേരി, ഇസെഡ്.എ. മൊഗ്രാൽ, റഹീം സോങ്കാൽ, അബ്ദുൽ റഹ്മാൻ ബന്തിയോട്, അബ്ദുല്ല ബംബ്രാണ, അബ്ദുൽ റഹ്മാൻ, ശരീഫ് ഉപ്പള, റഹീം പള്ളം, ജംഷീർ മൊഗ്രാൽ, ഹനീഫ് ഉപ്പള എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.