മനാമ: ബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബംഗ്ര മഞ്ചേശ്വരം എന്ന സ്ഥലത്ത് നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാന ചടങ്ങിന്റെ ഐക്യദാർഢ്യ സംഗമം മനാമയിലെ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ചു. കെ.എം.സി.സി ജില്ല വൈസ് പ്രസിഡന്റ് ബദറുദ്ദീൻ ഹാജി ചെമ്പരിക്ക പ്രാർഥന നടത്തി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചേർന്ന് ബൈത്തുറഹ്മ താക്കോൽ ബൈത്തുറഹ്മ ചെയർമാൻ അഷ്റഫ് മഞ്ചേശ്വരത്തിന് കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കാസർകോട് ജില്ല പ്രസിഡന്റ് ഖലീൽ ആലംപാടി, വൈസ് പ്രസിഡന്റ് ആത്തിക്ക് പുത്തൂർ, ജില്ല ട്രഷറർ അഷ്റഫ് കണ്ടികെ സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ, അഷ്റഫ് മഞ്ചേശ്വരം, റിയാസ് പട്ട്ല, കാസർകോട് മണ്ഡലം പ്രസിഡന്റ് ആഷിക് കോപ്പ, വൈസ് പ്രസിഡന്റ് അബ്ദുല്ല പുത്തൂർ, ഉദുമ മണ്ഡലം സെക്രട്ടറി ഖലീൽ ചെമ്മനാട്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് മഹ്റൂഫ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സമദ് സുങ്കതക്കട്ടെ, നൗഷാദ് പൊസോട്ട്, ഷെരീഫ് ഉപ്പള, മൻസൂർ ഉപ്പള എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ ജില്ല, ഏരിയ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു. ബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി അലി ബബ്രാണ സ്വാഗതവും ജോയന്റ് സെക്രട്ടറി സഹലു കുന്നിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.