ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​ഘം വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത

പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​ഘം വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മു​സ് ലിം ​ലീ​ഗി​ന്റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്ക് മേ​ൽ​നോ​ട്ട​വും ഏ​കോ​പ​ന​വും ന​ട​ത്തു​ന്ന മേ​പ്പാ​ടി​യി​ലെ മു​സ് ലിം ​ലീ​ഗ് ഓ​ഫി​സി​ലെ​ത്തി മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്റ് ടി. ​ഹം​സ​യു​മാ​യി നി​ല​വി​ലു​ള്ള സ്ഥി​തി​ഗ​തി​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

കെ.​എം.​സി.​സി​യു​ടെ ഭാ​ഗ​ത്തു നി​ന്ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​രു​ക​ളി​ല്ലാ​ത്ത സ​ഹാ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ മു​ണ്ട​ക്കൈ​യി​ലേ​ക്ക് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യാ​ണ് കെ.​എം.​സി.​സി സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.

പി​ന്നീ​ട് മൃ​ത​ശ​രീ​ര​ങ്ങ​ൾ സം​സ്ക​രി​ച്ച ചൂ​ര​ൽ മ​ല​യി​ൽ പോ​യി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ക​ന്റെ കു​ടും​ബ​ത്തെ നേ​രി​ൽ​ക്ക​ണ്ട് ആ​ശ്വ​സി​പ്പി​ച്ചു. ഇ​പ്പോ​ൾ താ​ൽ​ക്കാ​ലി​ക സ്ഥ​ല​ത്ത് വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ്.

ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും മ​ല​വെ​ള്ളം കൊ​ണ്ടു​പോ​യ​തി​ന്റെ തീ​രാ​വേ​ദ​ന​യും സ​ങ്ക​ട​വും അ​വ​രു​ടെ വാ​ക്കു​ക​ളി​ൽ നി​റ​ഞ്ഞു ക​വി​യു​ക​യാ​യി​രു​ന്നു. ഇ​നി​യും ക​ണ്ടു​കി​ട്ടി​യി​ല്ലാ​ത്ത​വ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ കി​ട്ടി​യോ എ​ന്ന​റി​യാ​ൻ വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​വ​ർ നൊ​മ്പ​ര കാ​ഴ്ച​യാ​ണ്. കു​ഞ്ഞു​മ​ക്ക​ളു​ടെ ചോ​റ്റ് പാ​ത്ര​വും മ​റ്റും മ​ന​സ്സി​ൽ തീ​ർ​ത്ത വേ​ദ​ന​യു​ടെ ആ​ഴം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര​ക്കൊ​പ്പം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ പീ​ടി​ക, റി​യാ​സ് വ​യ​നാ​ട്, മു​ൻ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​ലി കൊ​യി​ലാ​ണ്ടി, ഹ​മീ​ദ് പോ​തി​മ​ഠ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് മൊ​യ്‌​തീ​ൻ പേ​രാ​മ്പ്ര, അ​ഷ്‌​റ​ഫ്‌ മേ​പ്പാ​ടി (ഗ്ലോ​ബ​ൽ കെ.​എം.​സി.​സി മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌), ഉ​നൈ​സ്‌ (കെ.​എം.​സി.​സി ഗ്ലോ​ബ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Bahrain KMCC Team visited Wayanad disaster affected areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.