രാജാവ് ഹ​മ​ദ് ബി​ൻ ഈ​സ

ആ​ൽ ഖ​ലീ​ഫ​

457 ത​ട​വു​കാ​ർ​ക്ക് മാ​പ്പു​ന​ൽ​കി ഹ​മ​ദ് രാ​ജാ​വ്

മ​നാ​മ: ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സിം​ഹാ​സ​നാ​രോ​ഹ​ണ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി 457 ത​ട​വു​കാ​ർ​ക്ക് പൊ​തു മാ​പ്പ് ന​ൽ​കി. നീ​തി​യു​ടെ​യും നി​യ​മ​വാ​ഴ്ച​യു​ടെ​യും ത​ത്ത്വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും സാ​മൂ​ഹി​ക സ​ഹ​വ​ർ​ത്തി​ത്വം പു​ല​ർ​ത്താ​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് പൊ​തു​മാ​പ്പ്.

ത​ട​വു​കാ​രെ സ​മൂ​ഹ​ത്തി​ലേ​ക്ക് ക്രി​യാ​ത്മ​ക​മാ​യി പു​നഃ​സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും കാ​ര​ണ​മാ​യ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നും പൊ​തു​മാ​പ്പി​ലൂ​ടെ അ​വ​സ​രം ന​ൽ​കു​ക​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗം കൂ​ടി​യാ​ണ് ഈ ​ന​ട​പ​ടി.

Tags:    
News Summary - Hamad king pardoned 457 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.