മനാമ: വ്യോമമേഖലയിലെ സഹകരണത്തിന് ബഹ്റൈനും കൊറിയയും കരാർ ഒപ്പുവെച്ചു. ബഹ്റൈൻ വ്യാപാര, വ്യവസായി മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവും കൊറിയൻ വിദേശകാര്യ മന്ത്രി പാർക് ജീനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. വ്യാപാര, വ്യവസായ മന്ത്രിയുടെയും സംഘത്തിന്റെയും കൊറിയൻ സന്ദർശനത്തിന്റെ ഭാഗമായാണ് കരാറിൽ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിൽ വ്യോമ മേഖലയിലും അനുബന്ധ സേവന മേഖലകളിലും സഹകരിക്കുന്നതിനുള്ള കരാറാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഏവിയേഷൻ മേഖലയിൽ ബഹ്റൈനുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതാണ് സഹകരണം. ചടങ്ങിൽ വ്യാപാര, വാണിജ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യ-പസഫിക് കാര്യ വിഭാഗം മേധാവി ഫാതിമ അബ്ദുല്ല അദ്ദാഇൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.