മനാമ: 50ാം ദേശീയദിനം ആഘോഷിക്കുന്ന ബഹ്റൈനുള്ള ഉപഹാരമായി 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് 'ഗോൾഡൻ ബീറ്റ്സ്' പ്രകാശം ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറക്കിയ ഇരട്ട പുസ്തകങ്ങളുടെ പ്രകാശനം ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളക്ക് കോപ്പി നൽകി കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് ലോറി നിർവഹിച്ചു.ഗൾഫ് മാധ്യമം നിർവഹിക്കുന്ന സേവനങ്ങളിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ പങ്കുവെക്കാൻ പ്രത്യേക പതിപ്പിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താൽ മഹനീയമായ ചടങ്ങിൽ ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷതവഹിച്ചു. ഒ.ബി.എച്ച് ടുഗദർ വീ കെയർ തലവൻ അന്തോണി പൗലോസ്, ഗൾഫ് മാധ്യമം െറസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല, ബ്യൂറോ ചീഫ് സിജു ജോർജ് എന്നിവർ സംസാരിച്ചു.ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, െഎ.സി.ആർ.എഫ് അഡ്വൈസർ അരുൾദാസ് തോമസ്, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.െഎ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, എഴുത്തുകാരൻ നാസർ യൂസുഫ്, വി ഫസ്റ്റ് ട്രേഡിങ് മാർക്കറ്റിങ് എക്സിക്യൂട്ടിവ് ലുലുവ അൽ അബ്ബാർ, സാമൂഹിക പ്രവർത്തകരായ കെ.ടി സലീം, സഇൗദ് റമദാൻ നദ്വി, എം.എം. സുബൈർ, ചെമ്പൻ ജലാൽ, മജീദ് തണൽ, നാസർ മഞ്ചേരി, ബദ്റുദ്ദീൻ പൂവാർ, അബ്ബാസ് മലയിൽ, വി.കെ. അനീസ്, സത്യൻ പേരാമ്പ്ര തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു. മീഡിയവൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര ഏകോപനം നിർവഹിച്ചു. ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയപീടികക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.