ചാ​റ്റ​ൽ​മ​ഴ​യി​ൽ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ഫോ​ട്ടോ: സ​ത്യ​ൻ പേ​രാ​മ്പ്ര

പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ണു​ത്തു​വി​റ​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ: പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ലെ​ത്തി​യ മ​ഴ​യി​ലും കു​ളി​രി​ലും ത​ണു​ത്തു​വി​റ​ച്ച് ബ​ഹ്റൈ​ൻ. ഇ​ട​ക്കി​ടെ പെ​യ്ത ചാ​റ്റ​ൽ​മ​ഴ​ക്കൊ​പ്പം ത​ണു​പ്പും ഏ​റി​യ​തോ​ടെ പ​ല​രും പു​റ​ത്തി​റ​ങ്ങു​ന്ന​തു​ത​ന്നെ മ​ടി​യോ​ടെ​യാ​ണ്. തി​ങ്ക​ളാ​ഴ്ച താ​പ​നി​ല 14 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​ഴ്ന്നു. ഈ ​ആ​ഴ്ച മു​ഴു​വ​ൻ മ​ഴ​യും മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ​യു​മാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും ഇ​ട​ക്കി​ടെ ചെ​റി​യ​തോ​തി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് പ്ര​വ​ച​നം. മ​ഴ​യും ത​ണു​പ്പും തു​ട​ങ്ങി​യ​തോ​ടെ കു​ട​ക​ൾ​ക്കും ക​മ്പ​ളി​പ്പു​ത​പ്പി​നും ആ​വ​ശ്യ​ക്കാ​രേ​റി​യി​ട്ടു​ണ്ട്. ക​ട​ക​ളി​ൽ കു​ട​ക​ളും പു​ത​പ്പും കൂ​ടു​ത​ലാ​യി വി​ൽ​പ​ന​ക്കെ​ത്തി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ത​ണു​പ്പും മ​ഴ​യും ആ​സ്വ​ദി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. ചൂ​ടു​ചാ​യ​യും കാ​പ്പി​യും കു​ടി​ച്ച് നാ​ട്ടി​ലേ​തു​പോ​ലെ മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ന​ല്ലൊ​ര​നു​ഭ​വ​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം, ജ​നു​വ​രി ആ​ദ്യ ആ​ഴ്ച ബ​ഹ്റൈ​നി​ലെ​ങ്ങും ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റു​ക​യും റോ​ഡു​ക​ളി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.