മനാമ: റാബിയ ഇലക്ട്രിക്കല്‍ സര്‍വീസില്‍ ജീവനക്കാരനായിരുന്ന എറണാകുളം കോതമംഗലം മാതിരപ്പിള്ളി സ്വദേശി രാജന്‍ ഊന്നുണ്ണി(56) സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ നിര്യാതനായി.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.20 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയാണ്. സെന്‍റ് പീറ്റേഴ്സ് യാക്കോബൈറ്റ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക അംഗമാണ്. ഭാര്യ ബിജി രാജന്‍ ബഹ്റൈനിലുണ്ട്. ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയായ മകന്‍ റോണി രാജന്‍ ബംഗളൂരുവില്‍ വിദ്യാര്‍ഥിയാണ്. സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.