ഹ​രി​ഗീ​ത​പു​രം ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം

ഹരിഗീതപുരം ബഹ്‌റൈൻ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു

മനാമ: ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈൻ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു. ബാങ് സാങ് തായിൽ നടന്ന പരിപാടിയിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബി.കെ.ജി ഹോൾഡിങ് കമ്പനി ചെയർമാനും മാനേജിങ് ഡറക്ടറുമായ കെ.ജി ബാബുരാജൻ മുഖ്യാഥിതിയായിരുന്നു. ആരോഗ്യ പ്രവർത്തകരായ എൻ.കെ ലതീഷ്, സിന്ധു ജയകുമാർ, രജനി.പി നായർ, ഷാജ സജീവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രസിഡന്‍റ് മധുസൂദനൻ നായർ അധ്യഷത വഹിച്ചു. സെക്രട്ടറി ജയകുമാർ സുന്ദരരാജൻ സ്വാഗതവും രക്ഷാധികാരി സനൽകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സജിത്ത് എസ് പിള്ളൈ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് പി ജോൺ നന്ദി പറഞ്ഞു.

Tags:    
News Summary - Bahrain organized Vishu, Easter and Eid celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.