മനാമ: ബഹ്റൈനിൽ ഇന്ന് പാർലമെൻറ്, മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് വോട്ടെടുപ്പ്. നാല് ഗവര്‍ണറേറ്റുകളിലാണ് പോളിങ് കേന്ദ്രങ്ങൾ. അടുത്ത നാല് വർഷം കാലാവധിയുള്ള പാർലമെൻറിലേക്ക് 40 എം.പിമാരെയാണ് തെരഞ്ഞെടുക്കുക. ഒപ്പം മുൻസിപ്പൽ കൗൺസിലേക്ക് 30 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു. മുൻസിപ്പൽ കൗൺസിലിെൻറ കാലാവധിയും നാലുവർഷമാണ്. ഇൗ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതൽ വനിത സ്ഥാനാർഥികൾ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് തെരഞ്ഞെടുപ്പിനായി അധികൃതർ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കുന്നതിൽ, കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയോഗം സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ഒരു മാസത്തിലേറെയായി വളരെ ആവേശകരമായാണ് നടന്നത്. നിരത്തുകളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളും വോട്ട് അഭ്യർഥനകളും നിറഞ്ഞിരുന്നു. സ്ഥാനാർഥികളും അനുയായികളും വോട്ടർമാരെ നേരിൽ കണ്ടും അതിനൊപ്പം ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള അഭ്യർഥനകളിലൂടെയും വോട്ട് ചോദിച്ചു. പ്രധാനപ്പെട്ട സ്ഥാനാർഥികൾ തങ്ങളുടെ ആഫീസുകൾ സ്ഥാപിച്ചും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിരുന്നു. ശൈത്യകാല ടെൻറുകൾക്ക് തുല്ല്യമായ പ്രചാരണ ആഫീസുകൾ അലങ്കരിച്ച് ആകർഷണീയമാക്കിയിരുന്നു. ഇതിന് മുമ്പ് പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നത് 2002, 2006, 2010, 2014 വർഷങ്ങളിലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള 365,000 വോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യാൻ അർഹത നേടിയവർ. 293 സ്ഥാനാർഥികളാണ് പാർലമെൻറിലേക്ക് ജനവിധി തേടുന്നത്. ഇൗ വർഷം 47 വനിതകൾ മത്സരിക്കുന്നുണ്ട്. ഇത് മുൻവർഷങ്ങളെക്കാൾ കൂടുതലാണ്. 2014 ൽ 22 വനിതകളാണ് മത്സരിച്ചിരുന്നത്.
മത്സര രംഗത്തുള്ള വനിതകളുടെ വർധനവ് രാജ്യത്ത് സ്ത്രീശകാക്തീകരണത്തിെൻറ തെളിവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബഹ്റൈൻ വനിതകൾക്ക് നൽകുന്ന പരിഗണനയും പ്രാധാന്യവും പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പൊതുവെയുള്ള നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.