മനാമ: ബഹ്റൈൻ പാർലമെൻറ്, മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ ആരംഭിച്ചു. അേതസമയം 67 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും ബഹ്റൈെൻറ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമാണ് ഇതെന്നും നീതിന്യായ ഇസ്ലാമിക കാര്യ^ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2014 ൽ ഇത് 53 ശതമാനമായിരുന്നു. യുവത്വം ആവേശത്തോടെ പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയതായും വോട്ട് ചെയ്ത എല്ലാവർക്കും അഭിവാദ്യം അർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അരലക്ഷം യുവതിയുവാക്കളാണ് വോട്ട് ചെയ്തത്. വോട്ടിങ് സമാധാനപരമായും വിജയകരമായി നടന്നതിൽ ബന്ധപ്പെട്ട എല്ലാപേരേയും മന്ത്രി കടപ്പാട് അറിയിച്ചു. ഇന്നലെ രാവിലെ എട്ടുമുതൽ ആരംഭിച്ച വോെട്ടടുപ്പിന് മണിക്കൂറുകൾമുേമ്പ പോളിങ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരെത്തി ഒരുക്കം പൂർത്തിയാക്കിയിരുന്നു. 231 നിരീക്ഷകരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്.
വോെട്ടണ്ണൽ തുടരുന്നു; ഫലം ഇന്നറിയാം
മനാമ: ബഹ്റൈൻ പാർലമെൻറ്, മുൻസിപ്പൽ വോെട്ടുപ്പ് ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ആരംഭിച്ച വോെട്ടണ്ണലിെൻറ ഫലം ഇന്ന് പുലർച്ചെയോടെ അറിയാൻ കഴിയും. വോെട്ടടുപ്പ് നടന്ന സെൻററുകളിൽ തന്നെയാണ് വോെട്ടണ്ണലും നടക്കുന്നത്. രാത്രി എട്ട് മണിക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ പെട്ടികൾ സീൽ ചെയ്തു. തുടർന്ന് ഒമ്പത് മണിയോടെ വോെട്ടണ്ണൽ തുടങ്ങി.
വോെട്ടടുപ്പ് കേന്ദ്രങ്ങളിലേക്ക് മാധ്യമ പ്രവർത്തകരുമെത്തി
മനാമ: ബഹ്റൈൻ പാർലമെൻറ്, മുൻസിപ്പൽ വോെട്ടടുപ്പ് നടന്ന കേന്ദ്രങ്ങളിലേക്ക് രാജ്യത്തെയും വിദേശത്തെയും മാധ്യമ പ്രവർത്തകർ എത്തി. മീഡിയ സെൻററിൽ നിന്നുള്ള പ്രത്യേക വാഹനത്തിലാണ് വോെട്ടടുപ്പ് നടന്ന സീഫ് മാളിൽ മാധ്യമപ്രവർത്തകർ എത്തി റിപ്പോർട്ടിങ് നടത്തിയത്. വോട്ട് ചെയ്തശേഷം ആളുകൾ തങ്ങളുടെ സന്തോഷവും പത്രപ്രവർത്തകരോട് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.