മനാമ: റിയാദിൽ സംഘടിപ്പിച്ച സിറ്റി സ്കേപ് ഇന്റർനാഷനൽ എക്സിബിഷനിൽ ബഹ്റൈൻ പങ്കാളിയായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോയിൽ പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങളും മന്ത്രാലയങ്ങളുടെയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയം, റിയൽ എസ്റ്റേറ്റ് റെഗുലറ്ററി അതോറിറ്റി, ദിയാറുൽ മുഹറവ്, ദുറത്തുൽ ബഹ്റൈൻ, മറാസി അൽ ബഹ്റൈൻ, ബരീഖ് അർറതാജ് എന്നീ കമ്പനികളും പങ്കെടുക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരെയും ഡെവലപ്പേഴ്സിനെയും കണ്ടെത്തുന്നതോടൊപ്പം ഈ മേഖലയിലെ അനുഭവ സമ്പത്ത് പരസ്പരം പങ്കുവെക്കുന്നതിനും എക്സ്പോയിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് കരുതുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി നിക്ഷേപ സംരംഭങ്ങൾക്ക് നൽകാനും അതുവഴി സാമ്പത്തിക മേഖലക്ക് കരുത്തുപകരാനുമാണ് ബഹ്റൈൻ ആഗ്രഹിക്കുന്നത്. മേഖലയിലെ തന്നെ മികച്ച റിയൽ എസ്റ്റേറ്റ് എക്സ്പോയാണ് റിയാദിൽ നടക്കുന്നത്. 170 രാഷ്ട്രങ്ങളിൽ നിന്നായി 2000 ത്തോളം നിക്ഷേപകരും 350 സ്ഥാപനങ്ങളുമാണ് ഇതിൽ അണിനിരന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.