മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി അലൻ പീറ്റർ സയറ്റാനോ സന്ദർശിച്ചു. ബഹ്റൈനും ഫിലിപ്പീൻസുമായി ഉറച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി റിഫ പാലസിൽ സന്ദർശിച്ചു.
ബഹ്റൈൻ-ഫിലിപ്പീൻ സഹകരണത്തെ കുറിച്ചും പ്രത്യേകിച്ചും നിക്ഷേപത്തിലും സാമ്പത്തിക രംഗത്തുമുള്ള വികസനപ്രവർത്തനങ്ങളെ കുറിച്ചുംഇരുവരും ചർച്ച നടത്തി. ബഹ്െറെൻറ തുടർച്ചയായ വികസന രംഗത്ത് ഫിലിപ്പീൻസ് പൗരൻമാർ നൽകിയ സംഭാവനകളെ കിരീടാവകാശി കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. പുതിയ മേഖലകളിലെ വികസനരംഗങ്ങളിൽ ഇരുരാജ്യങ്ങളുടെയും സഹകരണത്തെ കുറിച്ചും അദ്ദേഹം ചർച്ചയിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.