മനാമ: ബഹ്റൈനിലെ സാമൂഹിക കലാസാംസ്കാരിക ജീവകാരുണ്യ കായികരംഗത്ത് 40 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബഹ്റൈൻ പ്രതിഭയുടെ 29ാമത് കേന്ദ്ര സമ്മേളനം ഡിസംബർ 15ന് നടക്കും. സമ്മേളനത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നതായി (ബഹ്റൈന്‍ പുറത്തുള്ളവർക്കും അയക്കാം) പ്രതിഭ ജനൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ അറിയിച്ചു. ഒക്ടോബർ മൂന്നിനുമുമ്പ് തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ഉചിതമായ സമ്മാനം നൽകും. ലോഗോയുടെ പി.ഡി.എഫ് ഫയൽ ഇതോടൊപ്പമുള്ള വാട്സ്ആപ് നമ്പറുകളിലോ +973 3928 3875, +973 39175836, bphelpdeskbh@gmail.com എന്ന മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 00973 38302411 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.