മനാമ: ബഹ്റൈൻ വനിത ദിനമായ ഡിസംബർ ഒന്നിന് പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്രസമ്മേളന അനുബന്ധ പരിപാടിയായ പെണ്ണരങ്ങ് നടക്കും. പ്രതിഭ വനിതകൾ അരങ്ങിലും അണിയറയിലും അണിനിരക്കുന്ന പെണ്ണരങ്ങ് അദാരി പാർക്കിനടുത്തുള്ള വെംബ്ലി ഗാർഡനിലാണ് നടക്കുന്നത്. എഴുത്തുകാരി ദീപ നിശാന്ത് മുഖ്യാതിഥി.
കായിക മത്സരങ്ങൾ, സ്ത്രീകളുടെ ചെണ്ടമേളം, മൈം, വില്ലടിച്ചാൻ പാട്ട്, സുഗതകുമാരി ടീച്ചറുടെ മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട് എന്ന കവിതയുടെ സംഗീതാവിഷ്കാരം, സഹൃദയ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ എന്നീ വിവിധ പരിപാടികൾ അരങ്ങേറും. ഡോ. ശിവ കീർത്തി രവീന്ദ്രൻ കൺവീനറും ഷീല ശശി, സുജ രാജൻ എന്നിവർ ജോയന്റ് കൺവീനർമാരുമായ സംഘാടക സമിതിയാണ് പരിപാടികളുടെ ഏകോപനം. പതിറ്റാണ്ടുകളായി പ്രവാസ ജീവിതത്തിന്റെ വിവിധ മേഖലകളിൽ പണി ചെയ്യുന്ന പ്രഗല്ഭരായ സ്ത്രീകളെ ചടങ്ങിൽ ആദരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങുന്ന പരിപാടിയിലേക്ക് പ്രവാസികളായ മുഴുവൻ പേർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, മുഖ്യരക്ഷാധികാരി പി. ശ്രീജിത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.