മനാമ: ഒരുവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സൗദി അറേബ്യയിൽനിന്നുള്ള സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈനിലെ വിനോദസഞ്ചാര മേഖല. കോവിഡ് മഹാമാരിയെത്തുടർന്ന് കടുത്ത പ്രതിസന്ധി നേരിട്ട വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതാണ് സഞ്ചാരികളുടെ വരവ്.
മേയ് 17 മുതലാണ് സൗദി അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നത്.വരും ദിവസങ്ങളിൽ സഞ്ചാരികളെ സ്വീകരിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തയാറെടുത്തതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.
കോവിഡ് -19 മുൻകരുതലുകൾ പൂർണമായി പാലിക്കാൻ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുടുംബ വിനോദ സഞ്ചാരത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് അവധി ആഘോഷിക്കുന്നതിന് പ്രിയപ്പെട്ട സ്ഥലമാണ് ബഹ്റൈൻ. ബഹ്റൈനിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ഇൗദ് മുതൽ കോവിഡ് മുൻകരുതൽ നടപടികളിൽ മാറ്റങ്ങൾ പ്രഖ്യപിച്ചിരുന്നു. ഇവിടങ്ങളിൽനിന്ന് വരുന്ന കുത്തിവെപ്പെടുക്കുകയോ രോഗമുക്തരാവുകയോ ചെയ്തവർക്ക് കോവിഡ് പരിശോധനകളും ക്വാറൻറീനും ഒഴിവാക്കി. ഇവർക്ക് വിവിധ ഇൻഡോർ സേവനങ്ങൾ ആസ്വദിക്കാനും കഴിയും.കിങ് ഫഹദ് കോസ്വേയിലൂടെ വരുന്ന സൗദി യാത്രക്കാരെയാണ് ബഹ്റൈൻ പ്രധാനമായും ലക്ഷ്യമിടുന്നത്. സൗദി യാത്രക്കാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ അതോറിറ്റി പ്രചാരണം ആരംഭിച്ചു. സഞ്ചാരികളെ സ്വാഗതം ചെയ്ത് മേയ് 17 മുതൽ 23 വരെ കോസ്വേയിലെ കൺട്രോൾ ടവറും വിവിധ തെരുവോരങ്ങളിലെ പ്രധാന കെട്ടിടങ്ങളും ചുവപ്പും പച്ചയും നിറത്തിൽ അലങ്കരിക്കും. വിവിധ സ്ഥലങ്ങളിൽ പ്രചാരണ ബിൽബോർഡുകളും സ്ഥാപിക്കും.
കോവിഡ് പ്രോേട്ടാകോൾ പാലിച്ച് സഞ്ചാരികളെ സ്വീകരിക്കാൻ ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ ഒരുക്കങ്ങളും അതോറിറ്റി വിലയിരുത്തി.ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ സ്വീകരിക്കുന്നതിൽ സേന്താഷമുണ്ടെന്ന് അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ ഡോ. നാസർ അലി ഖാഇദി പറഞ്ഞു. മികച്ച സേവനങ്ങൾ നൽകാൻ അതോറിറ്റി തയാറെടുത്തെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.