Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസഞ്ചാരികളെ വരവേൽക്കാൻ...

സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ബഹ്​റൈൻ

text_fields
bookmark_border
സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ബഹ്​റൈൻ
cancel
camera_alt

കിങ്​ ഫഹദ്​ കോസ്​വേ 

മനാമ: ​ഒരുവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സൗദി അറേബ്യയിൽനിന്നുള്ള സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ബഹ്​റൈനിലെ വിനോദസഞ്ചാര മേഖല. കോവിഡ്​ മഹാമാരിയെത്തുടർന്ന്​ കടുത്ത പ്രതിസന്ധി നേരിട്ട വിനോദസഞ്ചാര മേഖലക്ക്​ പുത്തനുണർവ്​ നൽകുന്നതാണ്​ സഞ്ചാരികളുടെ വരവ്​.

മേയ്​ 17 മുതലാണ്​ സൗദി അന്താരാഷ്​ട്ര അതിർത്തികൾ തുറക്കുന്നത്​.വരും ദിവസങ്ങളിൽ സഞ്ചാരികളെ സ്വീകരിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തയാറെടുത്തതായി ബഹ്​റൈൻ ടൂറിസം ആൻഡ്​​ എക്​സിബിഷൻസ്​ അതോറിറ്റി അറിയിച്ചു.

കോവിഡ്​ -19 മുൻകരുതലുകൾ പൂർണമായി പാലിക്കാൻ നടപടികളും സ്വീകരിച്ചിട്ടുണ്ട്​. കുടുംബ വിനോദ സഞ്ചാരത്തിന്​ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരുക്കങ്ങളാണ്​ നടത്തുന്നത്​. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക്​ അവധി ആഘോഷിക്കുന്നതിന്​ പ്രിയപ്പെട്ട സ്​ഥലമാണ്​ ബഹ്​റൈൻ. ബഹ്​റൈനിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ്​ സഞ്ചാരികളെ ആകർഷിക്കുന്നത്​.

ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ഇൗദ്​ മുതൽ കോവിഡ്​ മുൻകരുതൽ നടപടികളിൽ മാറ്റങ്ങൾ പ്രഖ്യപിച്ചിരുന്നു. ഇവി​ടങ്ങളിൽനിന്ന്​ വരുന്ന കുത്തിവെപ്പെടുക്കുകയോ രോഗമുക്​തരാവുകയോ ചെയ്​തവർക്ക്​ കോവിഡ്​ പരിശോധനകളും ക്വാറൻറീനും ഒഴിവാക്കി​. ഇവർക്ക്​ വിവിധ ഇൻഡോർ സേവനങ്ങൾ ആസ്വദിക്കാനും കഴിയും.കിങ്​ ഫഹദ്​ കോസ്​വേയിലൂടെ വരുന്ന സൗദി യാത്രക്കാരെയാണ്​ ബഹ്​റൈൻ പ്രധാനമായും ലക്ഷ്യമിടുന്നത്​. സൗദി യാത്രക്കാരെ ലക്ഷ്യമിട്ട്​ സമൂഹമാധ്യമങ്ങളിലൂടെ അതോറിറ്റി പ്രചാരണം ആരംഭിച്ചു​. സഞ്ചാരികളെ സ്വാഗതം ചെയ്​ത്​ മേയ്​ 17 മുതൽ 23 വരെ കോസ്​വേയിലെ കൺട്രോൾ ടവറും വിവിധ തെരുവോരങ്ങളിലെ ​പ്രധാന കെട്ടിടങ്ങളും ചുവപ്പും പച്ചയും നിറത്തിൽ അലങ്കരിക്കും. വിവിധ സ്​ഥലങ്ങളിൽ ​പ്രചാരണ ബിൽബോർഡുകളും സ്​ഥാപിക്കും.

കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ച്​ സഞ്ചാരികളെ സ്വീകരിക്കാൻ ഹോട്ടലുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ ഒരുക്കങ്ങളും അതോറിറ്റി വിലയിരുത്തി.ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ സ്വീകരിക്കുന്നതിൽ സ​േന്താഷമുണ്ടെന്ന്​ അതോറിറ്റി ചീഫ്​ എക്​സിക്യുട്ടീവ്​ ഒാഫിസർ ഡോ. നാസർ അലി ഖാഇദി പറഞ്ഞു. മികച്ച സേവനങ്ങൾ നൽകാൻ അതോറിറ്റി തയാറെടുത്തെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain tourists
News Summary - Bahrain ready to welcome tourists
Next Story