മനാമ: കേരളീയ സമാജം ഒാണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സദ്യയിൽ 5700 ഒാളം പേർ പെങ്കടുത്തു. രാവിലെ 11ന് തുടങ്ങിയ സദ്യ വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്.ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി പി.കെ.ചൗധരി, ഡോ. രവി പിള്ള, ബഹ്റൈനിനിലെ വിവിധ സംഘടന നേതാക്കൾ, സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു. ഇൗ വർഷവും പഴയിടം മോഹനൻ നമ്പൂതിരിയാണ് സദ്യ ഒരുക്കിയത്. നാലാംതവണയാണ് അദ്ദേഹം ഇവിടെ എത്തുന്നത്. ഇത്തവണ നാല് തരം പായസം ഉൾപ്പെടെ 30ൽപരം സദ്യവട്ടങ്ങളാണ് ഒരുക്കിയത്.
മുൻവർഷത്തേക്കാൾ കൂടുതൽ ആളുകൾ സദ്യക്കെത്തി. ജനപങ്കാളിത്തംകൊണ്ട് ബഹ്റൈനിലെ ഏറ്റവും വലിയ ഒാണസദ്യയാണ് നടന്നതെന്ന് സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള,സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ പറഞ്ഞു. സദ്യക്ക് എത്തുന്നവർക്കായി പ്രത്യേക ടെൻറ് കെട്ടിയിരുന്നു. കാർ പാർക്കിങിന് വിശാല സൗകര്യവും ഏർപ്പെടുത്തി.
സമാജത്തിൽ പത്തുനാൾ നീണ്ട ഒാണാഘോഷത്തിെൻറ അവസാന ദിവസമായിരുന്നു ഇന്നലെ. ടി.കെ. ഗിരീഷ് ജനറൽ കൺവീനറും ഉണ്ണികൃഷ്ണൻ, ഷാജഹാൻ എന്നിവർ േജായിൻറ് കൺവീനർമാരുമായ കമ്മിറ്റിയാണ് സദ്യക്ക് നേതൃത്വം നൽകിയത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരും വിദേശികളും സദ്യയിൽ പെങ്കടുത്തു.
എട്ടുപേർ ക്യാപ്റ്റൻമാരായി സദ്യ വിളമ്പാൻ നേതൃത്വം നൽകി. ഒാരോ ക്യാപ്റ്റന് കീഴിലും 20 പേർ വീതം പ്രവർത്തിച്ചു. 25 ഒാളം പേർ കലവറ നിയന്ത്രിച്ചു. അമ്പതോളം വളണ്ടിയർമാരുമുണ്ടായിരുന്നു. സദ്യക്കായി മൂന്ന് ദിവസം മുേമ്പ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇത്തവണത്തെ സദ്യയെക്കുറിച്ച് എല്ലാവരും മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.