മനാമ: ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. രവി പിള്ള മുഖ്യാതിഥിയായിരിക്കുമെന്നും ബി.കെ.എസ് പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് ‘ധൂം ധലക്ക’ സംഗീത നൃത്ത പരിപാടിക്ക് സിനിമ താരം നവ്യാനായർ നേതൃത്വം നൽകും. മലയാള സിനിമ പിന്നണി ഗായകൻ പ്രശാന്ത് അവതരിപ്പിക്കുന്ന സംഗീത വിരുന്നും നടക്കും. ‘ധൂം ധലക്ക’ മൂന്നോറോളം കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടെയും രണ്ടു മാസത്തോളമായുള്ള പരിശീലനത്തിനു ശേഷമാണ് വേദിയിൽ അവതരിപ്പിക്കുന്നത്. ഇതു മൂന്നു മണിക്കൂറോളം നീളുന്ന നോൺ സ്േറ്റാപ് മ്യൂസിക്കൽ ഡാൻസ് ഫ്യൂഷനായിരിക്കുമെന്ന് പ്രോഗ്രാം കൺവീനർ വാമദേവൻ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബർ 26ന് നടക്കും. ക്രിസ്മസ് മത്സരങ്ങളായ ക്രിസ്മസ് ട്രീ, ക്രിസ്മസ് സ്റ്റാർ, ബെയ്ക്ക് എ കേക്ക് എന്നിവ 20 ന് രാവിലെ 10 മുതൽ സമാജത്തിൽ നടക്കും.
സമാജം പുതുവത്സര ആഘോഷം 31ന് ഇന്ത്യൻ ക്ലബിൽ നടക്കുമെന്ന് ഭരണസമിതി അറിയിച്ചു. നാടകാചാര്യൻ എൻ. എൻ.പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ബഹ്റൈൻ കേരളീയ സമാജം, എൻ.എൻ. പിള്ള അനുസ്മരണ നാടകോത്സവവും സംഘടിപ്പിക്കും. ഫെബ്രുവരി 13,14 തീയതികളിൽ ബഹ്റൈൻ കേരളീയ സമാജം ഡി.ജെ. ഹാളിൽ നടത്തുന്ന നാടകോത്സവത്തിൽ, എൻ.എൻ. പിള്ളയുടെ പ്രസിദ്ധീകരിച്ച ഏതെങ്കിലും നാടകം അവതരിപ്പിക്കാൻ താൽപര്യമുള്ള നാടക സംഘങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷയും നാടകത്തിെൻറ ഒരു പകര്‍പ്പും ഡിസംബര്‍ 25നു മുമ്പ് സമാജം ഓഫിസില്‍ ലഭിക്കണം.
അന്വേഷണങ്ങൾക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും: പ്രദീപ് പതേരി (സെക്രട്ടറി, കലാവിഭാഗം-39283875) അല്ലെങ്കില്‍ സമാജം ഓഫിസുമായി (17251878) ബന്ധപ്പെടണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.