ബി.​ടി.​കെ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം

‘ബഹ്‌റൈൻ തൃശൂർ കുടുംബം’ കുടുംബസംഗമം

മ​നാ​മ: ‘ബ​ഹ്‌​റൈ​ൻ തൃ​ശൂ​ർ കു​ടും​ബം’ (ബി.​ടി.​കെ) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്റ്‌ അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളെ നോ​ർ​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ക​യും അം​ഗ​ത്വ കാ​ർ​ഡ് ന​ൽ​കു​ക​യും ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം നോ​ർ​ക്ക പ്ര​തി​നി​ധി​യു​മാ​യ കെ.​ടി. സ​ലീം സം​സാ​രി​ച്ചു.

അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ട്രെ​യി​നി​ങ് സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​റും ലൈ​ഫ് സ​പ്പോ​ർ​ട്ട് കോ​ഴ്‌​സ് ഇ​ൻ​സ്ട്ര​ക്ട​റു​മാ​യ ശ​ശി​ക​ല ശ​ശി​കു​മാ​ർ, ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കേ​ണ്ട സി.​പി.​ആ​റി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. രാ​ജീ​വ്‌ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ജോ​ഫി ഭാ​വി​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ ഹൈ​ദ്രു, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി സി​ര​ൻ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി അ​നൂ​പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നീ​ര​ജ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - 'Bahrain Thrissur Family' Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.