യുവജനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സന്നദ്ധമേഖലയിലെ യുവാക്കളെ ആദരിക്കുന്ന ചടങ്ങിൽ ശൈഖ് നാസർ
മനാമ: ബഹ്റൈൻ യുവജന ദിനത്തോടനുബന്ധിച്ച് യുവജനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തന മേഖലയിലെ പ്രവർത്തിക്കുന്ന 25 യുവാക്കളെ ആദരിച്ചു. പരിപാടിയിൽ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ വിശിഷ്ടാതിഥിയായി പങ്കെടുത്തു. യുവാക്കളുടെ ഉന്നമനത്തിനായുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പിന്തുണയും പ്രതിബദ്ധതയും ശൈഖ് നാസർ അറിയിച്ചു. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, മറ്റ് പ്രഗത്ഭരായ യുവാക്കൾ എന്നിവരും സന്നിഹിതരായിരുന്നു.
പരിപാടിയുടെ ഭാഗമായി സജ്ജമാക്കിയ സന്നദ്ധ പ്രവർത്തന മേഖലയിലെ യുവാക്കളുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന ഒരു അസാധാരണ വളണ്ടിയർ എക്സിബിഷൻ ശൈഖ് നാസർ സന്ദർശിച്ചു. യുവതി യുവാക്കളായ 25 സന്നദ്ധ പ്രവർത്തകർക്കാണ് അവാർഡ് നൽകിയത്. കൂടാതെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാമ്പ് ഡിസൈനിങ് മത്സരത്തിലെ വിജയികളെയും ശൈഖ് നാസർ ആദരിച്ചു. യുവജനദിനത്തിൽ മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, യുവജന ശാക്തീകരണ മേഖലയിലെ പ്രശസ്തർ തുടങ്ങി നിരവധി പേർ രാജ്യത്തെ യുവജനങ്ങളുടെ നേട്ടങ്ങളെ പ്രശംസിക്കുകയും ആശംസകളറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.