മനാമ: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗ ബാധിതയായ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോളുടെ ചികിത്സക്കായി ബഹ്റൈൻ പ്രവാസികൾ കൈകോർക്കുന്നു. ഏകദേശം 18 കോടിയോളം രൂപ വിലവരുന്ന മരുന്നിന് പണം കണ്ടെത്താനാവാതെ ചികിത്സ വൈകുന്ന സാഹചര്യത്തിലാണ് ബഹ്റൈൻ പ്രവാസികളും രംഗത്തിറങ്ങുന്നത്. രണ്ട് മാസത്തിലധികമായി നടത്തുന്ന ശ്രമങ്ങൾ വിചാരിച്ചരീതിയിൽ ഫലപ്രാപ്തിയിൽ എത്താത്തതിനാൽ പിതാവ് മുഹമ്മദ് റാഷിദ് ബഹ്റൈൻ പ്രവാസിസമൂഹത്തോടും സഹായം അഭ്യർഥിക്കുകയായിരുന്നു. ഇനാറ മോൾക്ക് സഹായമെത്തിക്കുന്നതിനായി കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇതിനായി കമ്മിറ്റിക്ക് രൂപംനൽകി. എബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹസൈനാർ കളത്തിങ്കൽ, ജമാൽ നദ്വി എന്നിവരാണ് രക്ഷാധികാരികൾ. മജീദ് തണൽ (ചെയർമാൻ), ഹാരിസ് പഴയങ്ങാടി (കൺവീനർ), നജീബ് കടലായി (വൈസ് ചെയർമാൻ), ജെ.പി.കെ. തിക്കോടി (ജോ. കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അസാധ്യമായതൊക്കെ പങ്കാളിത്തംകൊണ്ട് സാധ്യമാക്കിയിട്ടുള്ള ബഹ്റൈനിലെ എല്ലാ മനുഷ്യസ്നേഹികളും കുഞ്ഞിനെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും വിശദവിവരങ്ങൾക്ക് 33172285, 39755678 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. നേരിട്ട് പണമയക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്കിെൻറ കാടാച്ചിറ ബ്രാഞ്ചിൽ Sajitha T, Hameed P, Hashim AP IFSC CODE: SBIN 0071263. A/C No. 403 441 997 87 എന്ന അക്കൗണ്ട് നമ്പറിലും ഗൂഗ്ൾ പേ 85905 08864 FARSANA KT എന്ന നമ്പറിലും അയക്കാവുന്നതാണ്. 9447082612, 9745412644 എന്നീ നമ്പറുകളിൽ നാട്ടിലുള്ളവരുമായും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.