മനാമ: രാജ്യത്തെ വാണിജ്യ ഉപഭോക്താക്കൾക്കായി ബറ്റൽകോ ഇ-പോർട്ടൽ സംവിധാനം ഏർപ്പെടുത്തി. ഇതാദ്യമായാണ് ബഹ്റൈനിൽ ഇത്തരമൊരു സംവിധാനം ടെലികമ്യൂണിക്കേഷൻ മേഖലയിൽ ഏർപ്പെടുത്തുന്നത്.
ഓരോ സ്ഥാപനങ്ങൾക്കും തങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് അപ്പപ്പോൾ അറിയാനും പുതിയ സേവനങ്ങൾക്ക് പോർട്ടൽ വഴി അപേക്ഷിക്കാനും സാധിക്കും. ഇടപാടുകൾ സുതാര്യമാക്കുന്നതോടൊപ്പം സമയം ലാഭിക്കാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഏതാനും സെക്കൻഡുകൾകൊണ്ട് ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബറ്റൽകോ അവകാശപ്പെടുന്നത്. പുതിയ സിം കണക്ഷൻ, ബ്രോഡ്ബാൻഡ് സേവനം, ഫൈബർ കണക്ഷൻ എന്നിവ വളരെ എളുപ്പത്തിൽ ലഭ്യമാക്കാനും പോർട്ടൽ വഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.