മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 125 പേർ ക്യാമ്പിൽ രക്തദാനത്തിനായി എത്തിച്ചേർന്നു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിലെ ഡോ. ഇക്ബാൽ വർധവാല്ല ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം സ്വാഗതവും ജോയന്റ് സെക്രട്ടറി ധന്യ വിനയൻ നന്ദിയും പറഞ്ഞു. ട്രഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയന്റ് സെക്രട്ടറി സിജോ ജോസ്.
ക്യാമ്പ് കോഓഡിനേറ്റർമാരായ നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ, സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ് വർഗീസ്, അസീസ് പള്ളം, കെ.വി. ഗിരീഷ്, സെഹ്ലാ ഫാത്തിമ, ശ്രീജ ശ്രീധരൻ, കോഓഡിനേറ്റർമാരായ പ്രവീഷ് പ്രസന്നൻ, സുജേഷ് എണ്ണക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.