മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) റമദാനോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിെൻറ ഭാഗമായുള്ള ആദ്യ ഭക്ഷ്യക്കിറ്റ് സ്വദേശി വനിതയിൽനിന്ന് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ലൈൻ ഭാരവാഹികൾ സ്വീകരിച്ചു. തൂബ്ലിയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ബഷീർ അമ്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ് കടലായി, ജോ. കൺവീനർ ലത്തീഫ് മരക്കാട്ട്, റിലീഫ് കമ്മിറ്റി കൺവീനർ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അസീൽ മുസ്തഫ, ഗംഗൻ തൃക്കരിപ്പൂർ, സലീം നമ്പ്ര, മണിക്കുട്ടൻ, സൈനൽ കൊയിലാണ്ടി, നൗഷാദ് പൂനൂർ, സലിം അമ്പലായി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, റാഷിദ് കണ്ണങ്കോട്ട്, നജീബ് കണ്ണൂർ, ഇല്യാസ് എന്നിവർ പങ്കെടുത്തു. വിവിധ മേഖലയിൽ അർഹതപ്പെട്ടവർക്കുള്ള വിതരണവും ആരംഭിച്ചു. സഹായം ആവശ്യമുള്ളവർ 33614955, 33040446, 38899576, 33015579 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.