മനാമ: കെ.സി.എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കൗമാര കലകളുടെ വസന്തോത്സവമായ കലാ-സാഹിത്യ, സംസ്കാരിക ഉത്സവം “ബി.എഫ്.സി - കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2023” ഗ്രാൻഡ് ഫിനാലെ 29ന് നടക്കുമെന്ന് കെ.സി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന മത്സരങ്ങളിൽ 800 ഇൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മൽസരം നടത്തിയത്. എല്ലാ ഗ്രൂപ്പുകളിലുമായി ഏകദേശം 150 ഇൽ അധികം മത്സര ഇനങ്ങൾ ഉണ്ടായിരുന്നു.
12 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.ഗ്രാൻഡ് ഫിനാലെയും, അവാർഡുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും 29ന് വൈകുന്നേരം 5.30 ന് നടക്കും. നടി അഞ്ചു മേരി തോമസ് അവാർഡുദാനം നിർവഹിക്കുമെന്ന് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ റോയ് സി. ആൻറണി അറിയിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.
കലാതിലകം പട്ടം 82 പോയന്റു നേടി ഇന്ത്യൻ സ്കൂളിലെ ഇഷ ആഷികും കലാപ്രതിഭ പട്ടം 63 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ജൊഹാൻ സിബു ജോർജും കരസ്ഥമാക്കി.ഗ്രൂപ്പ് 1 ചാമ്പ്യൻഷിപ് അവാർഡ് 65 പോയന്റുമായി ഏഷ്യൻ സ്കൂളിലെ അക്ഷിത വൈശാഖ് നേടിയപ്പോൾ, ഗ്രൂപ് 2 ചാമ്പ്യൻഷിപ് അവാർഡ് 72 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള ആരാധ്യ ജിജേഷ് കരസ്ഥമാക്കി. ഗ്രൂപ്പ് 4 ചാമ്പ്യൻഷിപ് അവാർഡ് 52 പോയന്റുമായി ഇന്ത്യൻ സ്കൂളിലെ നക്ഷത്ര രാജ് സി. കരസ്ഥമാക്കി. ഇന്ത്യൻ സ്കൂളിലെ ഇഷിക പ്രദീപ് ആണ് 65 പോയൻറ് നേടി ഗ്രൂപ് 5 ചാമ്പ്യൻഷിപ്പിന് അർഹയായത്.
കെ.സി.എ അംഗങ്ങളായ കുട്ടികൾക്കുള്ള പ്രത്യേക കെ.സി.എ ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ് ജോയൻ സിജോ (ഗ്രൂപ്പ്-2, പോയന്റ് 59, ഇന്ത്യൻ സ്കൂൾ), ശ്രേയ സൂസൻ സക്കറിയ (ഗ്രൂപ്-4, പോയന്റ് 73, ഇന്ത്യൻ സ്കൂൾ), സർഗ സുധാകരൻ (ഗ്രൂപ് 5 പോയൻറ് 44, ഇന്ത്യൻ സ്കൂൾ) എന്നിവർ കരസ്ഥമാക്കി. ഗ്രൂപ് 1 & 3 യിൽ ആരും കെ.സി.എ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ്പിന് അർഹത നേടിയില്ല.“നാട്യരത്ന അവാർഡിന് നൃത്ത മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഇന്ത്യൻ സ്കൂളിലെ ഇഷിക പ്രദീപ് 47പോയന്റു നേടി അർഹയായി.
ഇന്ത്യൻ സ്കൂളിലെ ശ്രേയ സൂസൻ സക്കറിയ ഗാനാലാപന വിഭാഗത്തിൽ നിന്ന് 58 പോയന്റുമായി സംഗീത രത്ന അവാർഡ് നേടി.സാഹിത്യ മത്സരങ്ങളിൽ പ്രാവീണ്യം തെളിയിക്കുന്ന സാഹിത്യ രത്ന അവാർഡ് ഏഷ്യൻ സ്കൂളിലെ ഷൗര്യ ശ്രീജിത് (48 പോയന്റ്) കരസ്ഥമാക്കി.ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിഭാഗത്തിൽ നിന്ന് 33 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ദിയ അന്ന സനു കലാരത്ന അവാർഡിന് അർഹയായി.മികച്ച നൃത്ത അധ്യാപക അവാർഡും മികച്ച സംഗീത അധ്യാപക അവാർഡും ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കും.കഴിഞ്ഞ വർത്തേ ക്കാളും കൂടുതൽ പങ്കാളിത്തം ഈ വർഷമുണ്ടായെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് പറഞ്ഞു.പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.