മനാമ: മണി ട്രാൻസ്ഫറിലും കറൻസി വിനിമയത്തിലും മുൻനിരയിലുള്ള ബഹ്റൈൻ ഫിനാൻസിങ് കമ്പനിയുടെ (ബി.എഫ്.സി) 53ാമത്തെ ശാഖ ഹാജിയാത്ത് റിഫയിലെ റാമിസ് മാളിൽ തുറന്നു. ബി.എഫ്.സി സി.ഇ.ഒ ദീപക് നായർ ഉദ്ഘാടനം നിർവഹിച്ചു. മറ്റ് ബി.എഫ്.സി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചത്.
ഹാജിയാത്ത് റിഫയിലെ അൽ ഊല പെട്രോൾ സ്റ്റേഷനു സമീപമാണ് ശാഖ സ്ഥിതിചെയ്യുന്നത്, ആഴ്ചയിൽ ഏഴു ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഇവിടെ സേവനം ലഭ്യമാണ്. ശാഖയിൽ ഇടപാട് നടത്തിയ ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് ഓരോ സ്വർണനാണയം വീതം സമ്മാനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.