മനാമ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പാർലമെന്റ് സൗദി ഭരണാധികാരികൾക്കും ജനതക്കും ആശംസകൾ നേർന്നു. എല്ലാ മേഖലകളിലും വളർച്ചയും പുരോഗതിയും നേടാൻ സൗദി ജനതക്ക് സാധിച്ചതിന്റെ ഓർമ പുതുക്കൽ നടക്കുന്ന വേളയാണിത്.
ബഹ്റൈനും സൗദിക്കുമിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന് അനുദിനം വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുന്നത് സന്തോഷകരമാണ്. ഇരുരാജ്യങ്ങളിലെയും ജനതകൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധവും അഭിമാനകരമാണ്. സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനും കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനും കീഴിൽ രാജ്യം ഏറെ വളർച്ച കൈവരിച്ചതായും പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ ഇറക്കിയ ആശംസ കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.