മനാമ: സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മധ്യവേനലവധിക്കാലത്ത് നടത്തുന്ന ബൈബിള്‍ ക്ലാസുകള്‍ (ഒ.വി.ബി.എസ്) ആരംഭിച്ചു. ഇടവക വികാരി ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തിലിെൻറ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി.
ഒ.വി.ബി.എസ് ഡയറക്ടര്‍ ഫാ. ജോർജ് ജോണ്‍, കത്തീഡ്രൽ ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വർഗീസ്, ഒ.വി.ബി.ബി.എസ് സെക്രട്ടറി ബിനു എം. ഈപ്പന് എന്നിവര്‍ സംസാരിച്ചു.സെൻറ് മേരീസ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റര് ഡാനിയേല്‍ കെ.ജി. സ്വാഗതവും സൂപ്രണ്ട് എ.പി. മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.