ബി.കെ.എസ് ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ഗ്രാൻഡ് ഫിനാലെ 10ന്

മനാമ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച ബി.കെ.എസ് ഇന്തോ-ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 10ന് വൈകീട്ട് 7.30ന് നടക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

ലോകപ്രശസ്ത സരോദ് ത്രയങ്ങളായ ഉസ്താദ് അംജദ് അലി ഖാൻ, മക്കളായ അമാൻ അലി ഖാൻ, അയാൻ അലി ഖാൻ എന്നിവരുടെ സംഗീതപരിപാടി 10ന് വൈകീട്ട് ഏഴിന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയും സംഘവും അവതരിപ്പിക്കുന്ന പരിപാടി ജൂൺ 12ന് രാത്രി 7.30ന് നടക്കും.

പാസുള്ളവർ കൃത്യസമയത്ത് എത്തണമെന്നും ഫുട്‌ബാൾ ഗ്രൗണ്ടിലാണ് പാർക്കിങ് ക്രമീകരിച്ചിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. ഇന്ത്യൻ എംബസി, ബഹ്റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 

Tags:    
News Summary - BKS Dance and Music Festival Grand Finale on 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.