ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ യാ​ത്ര​യാ​ക്കു​ന്ന ബി.​കെ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക്ക് ബി.​കെ.​എ​സ്.​എ​ഫി​ന്റെ സ​ഹാ​യ​ഹ​സ്തം

മ​നാ​മ: മ​തി​യാ​യ യാ​ത്ര​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും നി​യ​മ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളാ​ലും ബ​ഹ്റൈ​നി​ല​ക​പ്പെ​ട്ട് ദീ​ർ​ഘ​കാ​ല​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ച്ച ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​നാ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ​സ​ഹാ​യ​ങ്ങ​ളും ന​ൽ​കി ബി.​കെ.​എ​സ്.​എ​ഫ്. നി​യ​മ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​തി​നാ​ലു​ള്ള പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ടീം ​ബി.​കെ.​എ​സ്.​എ​ഫ് ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്റെ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ച​തും ബി.​കെ.​എ​സ്.​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​ണ്. പ്ര​വ​ർ​ത്ത​ക​രാ​യ ന​ജീ​ബ് ക​ട​ലാ​യി, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, മ​നോ​ജ് വ​ട​ക​ര, അ​ൻ​വ​ർ ക​ണ്ണൂ​ർ, ഫൈ​സ​ൽ പ​ട്ടാ​ണ്ടി എ​ന്നി​വ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യാ​ക്കി.

Tags:    
News Summary - BKSF's helping hand for Hyderabadi native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.