മനാമ: ബോധിധർമ മാർഷൽ ആർട്സ് അക്കാദമിയുടെ കീഴിലുള്ള കുൻഫു ഇൻറർനാഷനൽ ഗ്രേഡിങ് ടെസ്റ്റിൽ റിയാസ് വിഴിഞ്ഞം, ഹിനാദ് മുഹമ്മദ്, ഷൈജു, നോയൽ സെബാസ്റ്റ്യൻ, മുഹമ്മദ് റഫീഖ്, പ്രസംജിത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് നേടി. സൽമാനിയ ഫിറ്റ്നസ് സെൻററിലാണ് ടെസ്റ്റ് നടന്നത്. ബി.ഡി.എം.എ മെംബർ മാസ്റ്റർ ഷമീർ, അബു, നാസർ, അസീസ് എന്നിവർ മേൽനോട്ടം വഹിച്ചു. ബഹ്റൈൻ ചീഫ് മാസ്റ്റർ ഷമീർ ഖാൻ ബെൽറ്റും സേതു കടക്കൽ ട്രോഫിയും സൽമാനിയ ഫിറ്റ്നസ് സെൻറർ മാനേജർ ഇഖ്ബാൽ സർട്ടിഫിക്കറ്റും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.