മനാമ: രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് മുന്നേറുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററിനെ ലോക രക്തദാന ദിനത്തിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ക്യാമ്പ് ചീഫ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി. എക്സിക്യൂട്ടിവ് അംഗം ഗിരീഷ്, ഏറ്റവും കൂടുതൽ തവണ പ്ലേറ്റ്ലറ്റ് ദാനം ചെയ്ത ബി.ഡി.കെ സജീവ അംഗം ഷെറി മാത്യൂസ്, സുധീർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ജീവരക്തം നൽകി നന്ദിവാക്കിനുപോലും കാത്തുനിൽക്കാതെ സേവനം ചെയ്യുന്ന കൂട്ടായ്മയാണ് ബി.ഡി.കെ. 2011ൽ വിനോദ് ഭാസ്കരൻ എന്ന ഒരു സാധാരണ കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ് സമൂഹമാധ്യമങ്ങൾ വഴി ഇൗ കൂട്ടായ്മ സൃഷ്ടിച്ചെടുത്തത്. പിന്നീട് 2014ൽ ചാരിറ്റബ്ൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു.
ഇന്ന് കേരളത്തിലെ 14 ജില്ലകളിലും മംഗളൂരു, ബംഗളൂരു, ചെന്നൈ, ഡൽഹി മുതൽ ഗൾഫ് രാജ്യങ്ങൾ, കാനഡ, സിംഗപ്പൂർ വരെ ബി.ഡി.കെ പ്രവർത്തകർ സേവനം ചെയ്യുന്നു. എല്ലാ രക്തദാതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഈ ആദരവ് സമർപ്പിക്കുന്നതായി ബി.ഡി.കെ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.