മനാമ: രക്തദാനത്തിൽ മാതൃകയാണ് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ). ഏത് സമയത്തും ആർക്കും ആശ്രയിക്കാവുന്ന കൂട്ടായ്മ. അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന് ആവശ്യം വരുേമ്പാൾ ആരുടെയും മനസ്സിൽ ഒാടിയെത്തുന്ന പേരുകളിൽ ഒന്നാണ് ബി.ഡി.കെ. സഹജീവികൾക്ക് ജീവരക്തം പകർന്നുനൽകാൻ തയാറായി ഒാടിയെത്തുന്ന പ്രവർത്തകരാണ് ഇൗ കൂട്ടായ്മയുടെ കരുത്ത്.
കേരളത്തിൽ വിനോദ് ഭാസ്കർ എന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സമൂഹമാധ്യമങ്ങൾ വഴി തുടക്കംകുറിച്ച കൂട്ടായ്മയാണ് ബി.ഡി.കെ. 2014ൽ കേരള ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും മംഗളൂരു, ബംഗളൂരു, ചെന്നൈ, ഡൽഹി മുതൽ ഗൾഫ് ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലും ബി.ഡി.കെ പ്രവർത്തകർ ഒരേ മനസ്സോടെ സേവനം ചെയ്യുന്നു.
2016 ഡിസംബറിൽ ബി.ഡി.കെയുടെ ബഹ്റൈൻ ചാപ്റ്റർ രൂപം കൊണ്ടു. ഡോ. പി.വി. ചെറിയാനാണ് കൂട്ടായ്മയുടെ രക്ഷാധികാരി. കെ.ടി. സലിം (ചെയർ.), ഗംഗൻ തൃക്കരിപ്പൂർ (പ്രസി.), റോജി ജോൺ (ജന. സെക്ര.), ഫിലിപ് വർഗീസ് (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വിദേശത്ത് താമസിക്കുമ്പോള്‍ പോലും ജന്മനാടുമായി അഭേദ്യബന്ധം കാത്തു സൂക്ഷിക്കുകയും ജോലിചെയ്യുന്ന രാജ്യത്തിെൻറ സ്പന്ദനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന സുമനസ്സുകളുടെ കൂട്ടായ്മയാണിത്.
രക്തദാനത്തിനു മുൻതൂക്കം നൽകി മറ്റു സാമൂഹിക സേവന രംഗങ്ങളിലും സജീവമായ ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ 46 രക്തദാന ക്യാമ്പുകൾ നടത്തി. ചികിത്സ സഹായം, വിവാഹ സഹായം, മെഡിക്കൽ ക്യാമ്പ് എന്നിവയും നടത്തുന്നു. ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ്, മേയ് ദിനത്തിൽ തൊഴിലാളികൾക്ക് അവശ്യ സാധങ്ങൾ അടങ്ങിയ കിറ്റ് വിതരണം, നാട്ടിൽ പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എയർ ടിക്കറ്റ് എന്നിങ്ങനെ സാമൂഹിക ജീവകാരുണ്യ രംഗത്ത് ബഹ്റൈനിൽ നിറസാന്നിധ്യമാണ് ബി.ഡി.കെ.
ദിവസവും ബഹ്റൈനിലെ ബന്ധുക്കൾ വഴിയും നാട്ടിൽ നിന്നും രക്തത്തിനുള്ള അന്വേഷണങ്ങൾ അതത് ജില്ലയിലെ കോഒാഡിനേറ്റർക്കു കൈമാറി 24 മണിക്കൂറും ഉണർന്നു പ്രവർത്തിക്കുന്ന സംഘടനയാണ് ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ.
കൂടാതെ 2018 ജനുവരി മുതൽ എല്ലാ മാസവും സ്നേഹസദ്യ എന്ന പേരിൽ ബഹ്റൈനിലെ തെരുവോരങ്ങൾ വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് ആഹാരവും നൽകി വരുന്നു. ബഹ്റൈൻ ഡിഫൻസ് ഹോസ്പിറ്റലും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലും ബഹ്റൈൻ ഡിഫറൻറ് തിങ്കേഴ്സും ഗ്ലോബൽ തിക്കോടിയൻസ് ഫോറവും മികച്ച രക്തദാന പ്രവർത്തനത്തിന് ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിനെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.