മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് ജീവകാരുണ്യ പദ്ധതിയുടെ 10ാം വാർഷികം തൂബ്ലിയിലെ സിബാർകോയിൽ നടക്കും.
ഈ മാസം 17ന് രാവിലെ ഒമ്പതിന് ക്യാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാഖൂബ് ലാറി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെ സംഘടന ഭാരവാഹികളും സ്ഥാപന ഉടമകളും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും വളന്റിയർ ടീമും പങ്കെടുക്കും. തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹി ബഷീർ അമ്പലായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.