ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

മ​നാ​മ: ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് പ്ര​ഥ​മ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ​യും ​താ​ര​ങ്ങ​ളെ​യും സ​ഖീ​ർ എ​യ​ർ ബേ​സി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ അ​ഖ്മ​ദ് ത​ഴു​ദി​നോ​വ്, വി​ൻ​ഫ്ര​ഡ് യാ​വി, വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് സ​ൽ​വ ഈ​ദ് നാ​സ​ർ, വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് ഗോ​ർ മി​ന​സ്യ​ൻ എ​ന്നി​വ​ർ​ക്ക് വീ​രോ​ചി​ത​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്.

ബ​ഹ്‌​റൈ​ൻ ടീ​മി​ന്റെ നേ​ട്ട​ങ്ങ​ൾ അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്ന് കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. കാ​യി​ക മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ന്​ ഇ​ത്ര​യും വ​ലി​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യു​ടെ ഫ​ല​മാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ ബ​ഹ്​​റൈ​ന്​ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. 

Tags:    
News Summary - reception for Olympic medal winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.