മനാമ: യൗഫദ്യക്നോ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുഖ്യ ശുശ്രൂഷകനുമായ ഡീക്കന്‍ മാത്യൂസ് ചെറിയാനെ ഇടവകയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. യോഗത്തില്‍ ഇടവക വികാരി റവ. ഫാ. ജോണ്‍സ് ജോണ്സന് അധ്യക്ഷത വഹിച്ചു.
ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, ശുശ്രൂഷ സംഘത്തിനു വേണ്ടി എല്‍ദോ ഏലിയാസ് പാലയില്‍, ഇടവകയുടെ ഭക്ത സംഘടനകളെ പ്രതിനിധാനം ചെയ്ത് ചാണ്ടി ജോഷ്വ, ഇടവകാംഗം ഷാജ് ബാബു എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഇടവക ട്രഷറര്‍ സുജേഷ് ജോര്‍ജ് സ്വാഗത പ്രസംഗവും ജോയന്റ് ട്രഷറര്‍ ജെന്സണ് ജേക്കബ് മണ്ണൂര്‍ കൃതജ്ഞതയും അര്‍പ്പിച്ചു. യോഗത്തില്‍ ഇടവകയുടെ ഉപഹാരം വികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.